ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും സ്വർണവില ഈ നിരക്കിലേക്ക് എത്തുന്നത്.

സംസ്ഥാനത്ത് ഇന്നലെ വീണ്ടും സ്വര്‍ണവില 45000 രൂപ കടന്നിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 880 രൂപയുടെ വര്‍ധനവാണ് വിപണിയില്‍ അനുഭവപ്പെട്ടത്.
ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും സ്വർണവില ഈ നിരക്കിലേക്ക് എത്തുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ വർധിച്ചത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്ന സ്ഥിതിയാണുള്ളത്. ഗ്രാമിന് 5655 രൂപയിലും പവന് 45,240 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
ഗ്രാമിന് 5,595 രൂപയിലും പവന് 44,760 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.രാജ്യാന്തര വിപണിയിലെ വര്‍ധവാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്.
നവംബര്‍ 3നാണ് 45280 രൂപ എന്ന നിലയില്‍ നവംബറിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ വ്യാപാരം നടത്തിയത്.
44360 രൂപ എന്ന വിലയില്‍ പവന് വ്യാപാരം നടന്ന നവംബര്‍ 13 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുള്ള വിപണി ദിനം
Source link